എഴുകോൺ: സഹോദരന്റെ മകനെ ആക്രമിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച കേസിലെ പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രേശ്വരം കൈതക്കോട് വേലൻ പൊയ്ക മിഥുൻ ഭവനിൽ താമസിക്കുന്ന ബിജു (43), പവിത്രേശ്വരം കൈതക്കോട് വേലൻ പൊയ്ക മിഥുൻ ഭവനിൽ ബാബു മകൻ മിഥുൻ (25, മക്കു) എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. കൈതക്കോട് മുറിയിൽ വേലൻ പൊയ്ക ബെൻസി ഭവനിൽ സെൽവിയുടെ ഷൈനിയെയും സഹോദരനെയുമാണ് പ്രതികൾ ആക്രമിച്ചത്. ഷൈനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കഠാരയും തടി കഷ്ണവും കൊണ്ട് ആക്രമിക്കുകയായിരുന്നു. എഴുകോൺ എസ്.ഐ ബാബുകുറുപ്പിന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |