ഗണിത ശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പറയുന്ന 'ശകുന്തള ദേവി"യുടെ ട്രെയിലർ എത്തി. ഹ്യുമർ കമ്പ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ശകുന്തളയുടെ കഥ സിനിമയാവുമ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. പുതിയ ഹെയർ സ്റ്റെലിലും ലുക്കിലുമാണ് വിദ്യ. ശകുന്തള ദേവിയായി വേഷമിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ചവ്യക്തത്വമാണ് അവരുടേതെന്നും വിദ്യ പറയുന്നു. അനു മേനോൻ ആ ണ് സംവിധാനം. വിക്രം മൽഹോത്ര നയിക്കുന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജൂലായ് 31ന് ആമസോൺ പ്രൈം വഴി റിലീസിന് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |