മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിന്റെ പുതിയ ചിത്രമാണ് പ്രഭാസ് 21. അശ്വിനി ദത്താണ് ചിത്രത്തിൻ്റെ നിര്‍മ്മാതാവ് . 2022 വേനല്‍ക്കാലത്ത് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമ ലോഞ്ച് ചെയ്യുമെന്നും, 2021 അവസാനം വരെ ഷൂട്ടിംഗ് തുടരുമെന്നും നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ ബോളിവുഡ് താരറാണി ദീപിക പദുകോണാണ് ഫീമെയിൽ ലീഡായി എത്തുന്നതെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന പുതിയ വിവരം. ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറിന് പോസ്റ്റ് പ്രൊഡക്ഷന്‍ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു.
വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും, അതില്‍ ധാരാളം ഗ്രാഫിക്സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങളിലും, ബോക്‌സ് ഓഫിസിലും വിജയം നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍. 300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |