കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്തിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തെളിവെടുപ്പിനിടെ കടലിൽ ചാടി. കാസർകോട് കീഴൂർ കടപ്പുറം പുലിമുട്ടിന് സമീപത്ത് വച്ച് കൂഡ്ലു ആർ.ഡി നഗറിനടുത്ത കാളിയങ്കാട് സ്വദേശി മഹേഷാണ് (28) കൈവിലങ്ങോടെ കടലിൽ ചാടിയത്. ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇയാളെ രക്ഷിക്കാൻ പിറകെ ചാടിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദിനും കാസർകോട് ടൗൺ എസ്.ഐ വിപിനും സാരമായി പരിക്കേറ്റു. തെരച്ചിൽ തുടരുകയാണ്.
പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കടപ്പുറത്ത് പുലിമുട്ടിന് സമീപം കാണാതായെന്ന മഹേഷിന്റെ മൊഴിയനുസരിച്ചാണ് കൂടെയുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളെയും വിളിച്ചുവരുത്തി രാവിലെ തെളിവെടുപ്പിനായി പൊലീസ് സംഘം കടപ്പുറത്ത് എത്തിയത്. മൊബൈൽ തിരയുന്നതിനിടെ കുതറിമാറിയ മഹേഷ് കടലിലേക്ക് എടുത്തുചാടുകയായിരുന്നു. മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |