അഞ്ചൽ: ഉത്രയെ പാമ്പിനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് സൂരജിന്റെയും ചാവർകോട് സ്വദേശി പാമ്പ് സുരേഷിന്റെയും ജാമ്യാപേക്ഷ പുനലൂർ കോടതി തള്ളി. വനം കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയാണ് തള്ളിയത്. ഇരുവരുടെയും റിമാൻഡ് കാലാവധി ആഗസ്റ്റ് 14 വരെ നീട്ടി.
ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ മൂർഖനെ കൈവശം വച്ചതിനും കൈമാറിയതിനും കൂടാതെ അണലിയെ പിടികൂടി കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്തതിനുമാണ് രണ്ട് കേസുകൾ. ഫോറസ്റ്റുകാർ നടത്തിയെ തെളിവെടുപ്പിൽ പൊലീസ് കേസിന് പിൻബലമേകുന്ന നിരവധി തെളിവുകളും ലഭിച്ചിരുന്നു.
ക്രൈബ്രാഞ്ച് കുറ്റപത്രം ആഗസ്റ്റ് ആദ്യവാരം നൽകുമെന്നറിയുന്നു. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |