അശ്വതി: സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കും. കരാർ തൊഴിലാളികൾക്ക് തൊഴിൽ പ്രതിസന്ധി. സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാര്യങ്ങൾ മെച്ചപ്പെടും.
ഭരണി: വൻകിട വ്യാപാരികൾക്ക് കാലം മെച്ചപ്പെടും. കാർഷിക, വ്യവസായ മേഖല അഭിവൃദ്ധിപ്പെടും. ദാനധർമ്മങ്ങൾ ചെയ്യും.
കാർത്തിക: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. സഹോദരങ്ങളിൽ നിന്നും ദുരനുഭവമുണ്ടാകും. പഠനത്തിൽ ശ്രദ്ധിക്കും.
രോഹിണി: വ്യാപാരം മെച്ചപ്പെടും. സദ്പ്രവൃത്തികളിൽ ഏർപ്പെടും. കൂടുതൽ ജോലി ചെയ്യേണ്ട സാഹചര്യങ്ങളുണ്ടാകും. ആത്മാർത്ഥതയുള്ള സഹപ്രവർത്തകരെ ലഭിക്കും.
മകയിരം: കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെടും. വ്യാപാര, വ്യവസായ മേഖലയിൽ പ്രതികൂലാവസ്ഥ മാറും. മുതിർന്നവരുടെ ഉപദേശം പരിഗണിക്കും. അയൽവാസികളുമായി സഹകരിക്കും.
തിരുവാതിര: സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. കുടുംബത്തിൽ നിന്നും ചില ദുരനുഭവങ്ങളുണ്ടാകും. ബിസിനസിൽ നേരിയ പുരോഗതി.
പുണർതം: സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. വിദേശത്തു നിന്നും ശുഭവാർത്ത കേൾക്കാനുള്ള സന്ദർഭം കാണുന്നു. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ നേട്ടമുണ്ടാകും.
പൂയം: ഐ.ടി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രതികൂലാവസ്ഥ പതിയെ മാറും. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥിതി മെച്ചപ്പെടും. സ്വയം തൊഴിൽ മേഖലയിൽ നേട്ടം.
ആയില്യം: തൊഴിൽ മേഖലയിൽ നേരിയ പ്രതീക്ഷകളുണ്ടാകും. വിവാഹം തീർച്ചപ്പെടുത്തും. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. എഴുത്തുകാർ ആദരിക്കപ്പെടും.
മകം: മാനസിക സന്തോഷത്തിന്റെ സമയം. അടിക്കടി ജോലി സംബന്ധമായ യാത്രകൾ ചെയ്യേണ്ടി വരും. തൊഴിൽമേഖലയിൽ പ്രതീക്ഷ.
പൂരം: പിതാവിനാൽ മാനസിക സന്തോഷമുണ്ടാകും. കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ട സാഹചര്യമുണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധിയുടെ സമയം. ശത്രുക്കൾ അകലും.
ഉത്രം: സാമ്പത്തികനില മെച്ചപ്പെടും. കോപം കൂടുന്നത് നിയന്ത്രിച്ചില്ലെങ്കിൽ വിപരീതഫലങ്ങളുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും കാണിക്കും.
അത്തം: സകലവിധ സൗഭാഗ്യലബ്ധിയുടെയും സമയമാണ്. ഒരൽപ്പം മാനസികവിഷമത അനുഭവപ്പെടും. സദ്പ്രവൃത്തികളിൽ ഏർപ്പെടും. എഴുത്തുകാർക്ക് നല്ല സമയം.
ചിത്തിര: വ്യാപാരമേഖലയിൽ സ്ഥിതി മെച്ചപ്പെടും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് വരുമാനനഷ്ടമുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചോതി: ചുറുചുറുക്കോടെ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ഇടപെടും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും.
വിശാഖം: വിദ്യാർത്ഥികൾക്ക് മികച്ച വിജയമുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കാര്യസാദ്ധ്യതയുടെ സമയം. കേസുകളിൽ വിജയിക്കും.
അനിഴം: ഭാഗ്യലബ്ധിയുടെ സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. പിതാവിനാൽ മാനസിക വിഷമമുണ്ടാകും. വിവാഹം തീരുമാനത്തിലെത്തും.
തൃക്കേട്ട: ഏർപ്പെടുന്ന മേഖകളിൽ വിജയമുണ്ടാകും. വ്യാപാരത്താലും മറ്റു തൊഴിലുകളാലും പണം സമ്പാദിക്കും. വിവാഹാലോചനകൾ പുരോഗമിക്കും. കേസുകളിൽ തീരുമാനമുണ്ടാകാതെ വൈകും.
മൂലം:സർക്കാർ ഉദ്യോഗസ്ഥർക്ക് കാലം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് മികച്ച വിജയമുണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് വേദി ഒരുങ്ങും. കടം വരാതെ സൂക്ഷിക്കണം.
പൂരാടം: മാനസിക സന്തോഷത്തിന്റെ സമയം. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കും. കോപം നിമിത്തം കുടുംബത്തിൽ ബന്ധുക്കളുമായി അകലും. രോഗം തിരിച്ചറിയാതെ വിഷമിക്കും.
ഉത്രാടം: സാമ്പത്തിക നിലമെച്ചപ്പെടും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. പ്രണയബന്ധം വിവാഹത്തിലെത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
തിരുവോണം: എഴുത്തുകാർക്ക് അംഗീകാരം ലഭിക്കും. പൊതുമേഖലാരംഗത്ത് കൂടുതൽ ഉയർച്ചയുണ്ടാകും. കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും.
അവിട്ടം: സന്താനലബ്ധി പ്രതീക്ഷിക്കാം. അംഗീകാരങ്ങൾ തേടിയെത്തും. വ്യാപാര മേഖലയിൽ പ്രതീക്ഷിക്കുന്നവർക്ക് ഉയർച്ചയുണ്ടാകും.
ചതയം: മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തും. ജാമ്യം നിൽക്കുമ്പോൾ ഏറെ സൂക്ഷിക്കണം. ബന്ധുക്കളാൽ നന്മകളുണ്ടാകും.
പൂരുരുട്ടാതി: ബന്ധുക്കൾ അകലും. ആത്മാർത്ഥതയുള്ള സഹപ്രവർത്തകർ വഴി കർമ്മമേഖലയിൽ ഉയർച്ച. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
ഉത്രട്ടാതി: ദൈവഭക്തി പ്രകടിപ്പിക്കും. നൃത്തരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ച. എഴുത്തുകാർക്ക് ഭേദപ്പെട്ട കാലം. മക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
രേവതി: ആരോഗ്യം മെച്ചപ്പെടും. ഏറെ കാലമായി അകന്നു നിന്നിരുന്ന ബന്ധുക്കളുമായി കൂടിച്ചേരും. വിദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കും. ഗൃഹനിർമ്മാണ കാര്യത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |