തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളിൽ വ്യാപക മാറ്റം ഉണ്ടാകും. വനിതാ സംവരണ സീറ്റുകൾ ജനറൽ വിഭാഗമാകും.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് നഗരസഭകളുടെ മേയർ സ്ഥാനം വനിതകൾക്കായിരിക്കും. മൂന്നിടത്തും ഡെപ്യൂട്ടി മേയർ സ്ഥാനം ജനറൽ വിഭാഗത്തിനായിരിക്കും.
കൊച്ചി, തൃശൂർ, കണ്ണൂർ നഗരസഭകളുടെ മേയർ ജനറൽ വിഭാഗമാകും. ഇവിടങ്ങളിൽ വനിതകൾക്കായിരിക്കും ഡെപ്യൂട്ടി മേയർ പദവി.
തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനങ്ങളുടെ വനിത, പട്ടികജാതി, പട്ടികവർഗ സംവരണത്തിന്റെ എണ്ണം നിശ്ചയിച്ച് ഉത്തരവിറക്കി. ഏതൊക്കെ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനങ്ങൾ സംവരണം ചെയ്യണമെന്ന നറുക്കെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആഗസ്റ്റ് അവസാനമോ സെപ്തംബർ ആദ്യമോ നടത്തിയേക്കും.
87 മുനിസിപ്പാലിറ്റികളിൽ
ചെയർപേഴ്സൺ 44 എണ്ണം വനിതകൾക്ക്. സംവരണക്രമം: പൊതുവിഭാഗം 39, വനിത (ജനറൽ) 41, പട്ടികജാതി (ജനറൽ) 3, പട്ടികജാതി വനിത 3, പട്ടികവർഗം (ജനറൽ) 1.
14 ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് സംവരണം: പൊതുവിഭാഗം 6, വനിത (ജനറൽ) 7, പട്ടികജാതി (ജനറൽ) 1.
941 ഗ്രാമ പഞ്ചായത്തുകളിൽ
471 അധ്യക്ഷസ്ഥാനങ്ങൾ വനിതകൾക്ക്. സംവരണം: പൊതുവിഭാഗം 416, വനിത (ജനറൽ) 417, പട്ടികജാതി (വനിത) 46, പട്ടികജാതി (ജനറൽ) 46, പട്ടികവർഗ (വനിത) 8, പട്ടികവർഗം (ജനറൽ) 8.
152ബ്ലോക്ക് പഞ്ചായത്തുകളിൽ
പ്രസിഡന്റ് സ്ഥാനങ്ങളിൽ 77 എണ്ണം വനിതകൾക്ക്. സംവരണം: പൊതുവിഭാഗം 67, വനിത (ജനറൽ) 67, പട്ടികജാതി (വനിത) 8, പട്ടികജാതി (ജനറൽ) 7, പട്ടികവർഗം (വനിത) 2, പട്ടികവർഗം (ജനറൽ) 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |