തിരുവനന്തപുരം: പുറംവാതിൽ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീയുവാക്കളെ സർക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. പി.എസ്.സിയെ നോക്കുകുത്തിയാക്കി കൺസൾട്ടൻസികൾ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് നൂറുകണക്കിന് നിയമനങ്ങൾ സർക്കാർ നടത്തുന്നു. ആരും ചോദിക്കാനില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പി.എസ്.സി നിയമനത്തിൽ റിക്കാർഡ് സൃഷ്ടിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണ്. നാലുവർഷം കൊണ്ട് എൽ.ഡി.എഫ് സർക്കാർ 1,33,000 നിയമനങ്ങൾ നടത്തിയപ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നാലുവർഷം കൊണ്ട് 1,42000 ഉം അഞ്ച് വർഷം കൊണ്ട് 1,58,000 നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഈ സർക്കാരിന്റെ യുവജനവഞ്ചന കോൺഗ്രസ് തുറന്നുകാട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |