തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പൂർണമായും അടച്ചിടുകയെന്നത് പ്രായോഗികമല്ലെന്ന് ഓൺലൈൻ വഴി ചേർന്ന പ്രത്യേക മന്ത്രിസഭായോഗം വിലയിരുത്തി. രോഗബാധയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തും. ക്ളസ്റ്റർ മേഖലയിൽ ഒരയവുമുണ്ടാകില്ല. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം എങ്ങനെയായിരിക്കണമെന്ന് അതത് ജില്ലാകളക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആവശ്യത്തിന് സ്റ്റാഫുകളെ ഒരുക്കും. വീട്ടിൽ തന്നെ ചികിത്സിക്കുന്നതിന് പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |