വിതുര: വനത്തിൽ നിന്ന് ചക്ക ശേഖരിക്കാൻപോയ ആദിവാസി വൃദ്ധൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. വിതുര മണലി അല്ലതാര മുരുക്കുംകാല കുന്നുംപുറത്തു വീട്ടിൽ മാധവൻ കാണി(80)ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ പെണ്ണങ്കപ്പാറ വനമേഖലയിലാണ് ചക്ക ശേഖരിക്കുവാനായി പോയത്. ഉച്ചയായിട്ടും മടങ്ങി വരാത്തതു മൂലം ബന്ധുക്കൾ കാട്ടിൽ തെരച്ചിൽ നടത്തി. മൂന്ന് മണിയോടെയാണ് പെണ്ണങ്കപ്പാറക്ക് സമീപം കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. ഈ മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് ആദിവാസികൾ അറിയിച്ചു. വത്സലയാണ് മാധവൻകാണിയുടെ ഭാര്യ. മക്കൾ: ബിനു, മഞ്ജു. മരുമക്കൾ : ശാലിനി, ബൈജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |