തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരാൾ ആത്മഹത്യ ചെയ്‌തു. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളാണ് തൂങ്ങിമരിച്ചത്. പള്ളിത്തുറ സ്വദേശിയായ ജോയിയാണ് മരിച്ചത്.
47 വയസായിരുന്നു. ഈ മാസം 27 നാണ് ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററിൽപ്പെട്ട കൊച്ചുതുറയിൽ വൃദ്ധസദനത്തിലെ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികൾക്കും ആറ് കന്യാസ്ത്രീകൾക്കും രണ്ട് ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അന്തേവാസികൾ എല്ലാവരും ഏറെ പ്രായം ചെന്നവരാണ്. ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |