ഹാസ്യ താരത്തിൽ നിന്ന് നായകനായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ 'ബിസ്‌കോത്തി 'ന്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു . മൂന്നു കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ സന്താനം അവതരിപ്പിക്കുന്നത്. അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . ഇത് ബാഹുബലിയെ അനുകരിച്ചുകൊണ്ടുള്ളതാണ് . ' ജയം കൊണ്ടാൻ ' , 'കണ്ടേൻ കാതലൈ ' , ' ഇവൻ തന്തിരൻ ' തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്‌കറ്റ് കമ്പനി ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്. അതിനാലാണ് ' ബിസ്‌കോത് 'എന്ന പേരിട്ടത്. താര അലിഷ പെരിയും, മിസ് കർണാടക സ്വാതി മുപ്പാലയുമാണ് ' നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രദ്ധേയനായ രാധനാണ് സംഗീത സംവിധായകൻ. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |