നിലമ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തക്കുന്ന് സ്വദേശി മാട്ടുത്തൊടിക മുഹമ്മദ് ഫാരിസിനെയാണ് (23)നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പരിചയം നടിച്ച് കുട്ടിയുടെ മാതാവിന്റെ ഫോണിൽ ചാറ്റിംഗിലൂടെയാണ് സൗഹൃദം പുതുക്കി കുട്ടിയുമായി അടുപ്പത്തിലാവുകയും മാതാവ് വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. സി.ഐക്ക് പുറമേ എസ്.ഐ എം. അസൈനാർ, എ.എസ്.ഐ അൻവർ, സി.പിഒ ഷിജു, വനിതാ സീനിയർ സി.പി.ഒ റഹിയാനത്ത്, പങ്കജം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |