കുളത്തൂർ: ചെങ്കൊടികാട്ടിൽ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങൾ ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായെത്തിയവർക്കെതിരെ കേസെടുത്തു. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ഭാരവാഹികളായ രാജേഷ്, സുധീർ, സുരേഷ്, ചെമ്പഴന്തി ഉദയൻ, മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് പാങ്ങപ്പാറ രാജീവ് തുടങ്ങി കണ്ടാലറിയാവുന്ന 60ഓളം പേർക്കെതിരെയാണ് കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് കേസെടുത്തത്. ലോക്ക് ഡൗൺ ലംഘിച്ച് സമരം നടത്തിയതിനാണ് ഇവർക്കെതിരെ നടപടി. എന്നാൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 28 പേരെ തെരുവിലേക്ക് ഇറക്കിവിട്ട കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |