നടി മാളവിക മോഹനന് ജന്മദിനാശംകൾ നേർന്ന് 'മാസ്റ്റർ' ടീം.ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർപുറത്തുവിട്ടു. വിജയ്‌ക്കൊപ്പമുള്ള പോസ്റ്ററാണ് റിലീസ്ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽകോളജ് പ്രൊഫസർമാരായാണ് വിജയ്‌യും മാളവികയും വേഷമിടുന്നത്.വിജയ് സേതുപതി വില്ലനായെത്തുന്ന ചിത്രത്തിൽ ആൻഡ്രിയ, ശന്തനു,അർജുൻ ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിലിൽ റിലീസ്ചെയ്യാനിരുന്ന സിനിമ കോവിഡ് ലോക്ഡൗണിനിടെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |