കൊച്ചി: ടാൻസാനിയയിൽ നിന്നുള്ള കള്ളക്കടത്ത് വ്യാപകമായ ഘട്ടത്തിൽ സ്വപ്നയും സരിത്തും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി എൻ.ഐ.എ വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ടാൻസാനിയയിലേക്ക് കടക്കാനും അവിടെ സ്ഥിര താമസമാക്കാനുമാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. കെ.ടി. റമീസിന്റെ ഒത്താശയോടെയാണ് ഇവർ പദ്ധതി പ്ളാൻ ചെയ്തിരുന്നത്. സരിത്തിന്റെ വിവാഹ ബന്ധം വേർപെടുത്തിയശേഷം ഒരുമിച്ചു ജീവിക്കാനായിരുന്നു തീരുമാനം. ഇത്തരമൊരു ഘട്ടത്തിൽ മറ്റു കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് സ്വപ്നയും സരിത്തും മുംബെയിൽ എത്തണമെന്നും അവിടെ നിന്ന് വിദേശത്തേക്ക് പറക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും റമീസ് വാഗ്ദാനം നൽകിയിരുന്നെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |