ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ നിന്ന്പുറത്തിറങ്ങതെ സർക്കാരിന്റെ സുരക്ഷാനിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ച ബാഹുബലി താരം പ്രഭാസ് നീണ്ട അഞ്ച് മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങി.
തന്റെ പുതിയ കാറിന്റെ രജിസ്ട്രേഷന് വേണ്ടി കൈററ്റാബാദ് ആർ.ടി.ഐ ഓഫീസിൽ മാസ്ക്ക് ധരിച്ചെത്തിയ പ്രഭാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മാസ്ക്കിലും മാസാണ് പ്രഭാസെന്നാണ് ചിത്രം പങ്കുവച്ച് ആരാധകർ കുറിച്ചിരിക്കുന്നത്.
ആർ.ടി. എ ഓഫീസിലെത്തിയ പ്രഭാസ്ആരെയും ഹസ്തദാനം ചെയ്യാതിരിക്കാനും കഴിയുന്നത്ര സാമൂഹ്യ അകലം പാലിക്കാൻ ശ്രദ്ധിച്ചുവെന്നാണ് റിപ്പോർട്ട്. രാധേശ്യാം എന്ന പ്രഭാസിന്റെ പുതിയ ചിത്രം ഒക്ടോബറിൽ പുനരാരംഭിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |