ഭൂമിയിൽ പതിക്കുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗവും മണ്ണ് വലിച്ചെടുക്കും. കുറെ ഒഴുകിപ്പോകും. വലിച്ചെടുക്കുന്ന വെള്ളം മണ്ണിന്റെ അടിത്തട്ടിൽ ശേഖരിക്കപ്പെടും. മണ്ണിനും പാറയ്ക്കുമിടയിലെ സ്ഥലങ്ങളിലും വെള്ളം വലിയ തോതിൽ ശേഖരിക്കപ്പെടും. ചിലയിടത്ത് ഉറവയായി വെള്ളം ഒഴുകിപ്പോകും.
ചിലയിടങ്ങളിൽ മേൽമണ്ണ് കുതിർന്ന് ചെളിയാകും. ഇതുവഴി മണ്ണിന്റെ ഉപരിതലം ദുർബലമാകുമ്പോൾ അടിത്തട്ടിൽനിന്ന് ചെളി പോലെ മാറിയ മേൽത്തട്ട് തകർത്ത് വെള്ളം കുതിച്ചുചാടും. ശേഖരിക്കാവുന്നതിന്റെ പരിധിക്കപ്പുറം വെള്ളം വന്നാലും പാെട്ടും. ചെരിവുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതൽ സംഭവിക്കുക. ഇതാണ് ഉരുൾപൊട്ടലിനും മലയിടിച്ചിലിനും കാരണം.
വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും വേരുക ആഴ്ന്നിറങ്ങുന്നതാണ് മണ്ണിന്റെ മേൽത്തട്ടിന് സംരക്ഷണവും ഉറപ്പും നൽകുന്നത്. കൃഷിക്കും നിർമ്മാണങ്ങൾക്കുമായി ഇവ നശിപ്പിക്കപ്പെടാറുണ്ട്. ഈ വലയം നഷ്ടപ്പെടുന്നതും ഉരുൾപെട്ടലിന് കാരണമാകും.
പശ്ചിമഘട്ടത്തിന്റെ പ്രകൃതിയും സ്വഭാവികതയും സംരക്ഷിക്കുക പ്രധാനമാണ്. കുന്നിൽ ചെരിവുകളുടെ സ്വഭാവികതയും നിലനിറുത്താനും ശ്രദ്ധിക്കണം.
ഡോ.വി. ശിവാനന്ദൻ ആചാരി
ഡയറക്ടർ
സ്കൂൾ ഒഫ് എൻവിറോൺമെന്റൽ സ്റ്റഡീസ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |