തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗ്ഗുബാട്ടി വിവാഹിതനായി . ഹൈദരാബാദ് സ്വദേശി മിഹിഖ ബജാജിയാണ് വധു .പരമ്പരാഗത തെലുങ്കു -മാർവാരി ആചാര പ്രകാരമായിരുന്നു വിവാഹം . ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം നടന്നത് .കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത് . വെെള്ള വസ്ത്രമാണ് റാണ ധരിച്ചിരുന്നത്. റാണയുടെ ബന്ധു നാഗ ചൈതന്യയുടെ ഭാര്യയും നടിയുമായ സാമന്തയും വിവാഹ ചടങ്ങിൽ പങ്കെടുത്തു . മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അതിഥികൾ കുറവാണെങ്കിലും ആർഭാടത്തിലാണ് വിവാഹം നടന്നത് .
കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമാണ് അതിഥികളെ വിവാഹ ചടങ്ങിൽ പങ്കെടുപ്പിച്ചത് . സാമൂഹിക അകലം പാലിച്ചായിരുന്നു ഇരിപ്പിടങ്ങൾ . കൂടാതെ വേദിയിൽ പലയിടങ്ങളിലായി സാനിറ്റൈസർ സജ്ജീകരിച്ചിരുന്നു . സന്തോഷമുള്ള അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു പറഞ്ഞു . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്യു ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹിഖ.ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.
മിഹിഖയും റാണയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത് . വിവാഹത്തെ കുറിച്ച് റാണ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാണ ദഗുബാട്ടി. തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളിൽ റാണ ദഗുബാട്ടി വേഷമിട്ടിരുന്നു . താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |