ന്യൂഡൽഹി : ഉത്തംനഗർ നിവാസി സ്വദേശി പി. ഗോപാലൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്.എൻ.ഡി.പിയോഗം ഉത്തംനഗർ ശാഖ വൈസ് പ്രസിഡന്റാണ്. ഹരിപ്പാട് സ്വദേശിയാണ്. കൊവിഡ് മാനദണ്ഡപ്രകാരം ഡൽഹിയിൽ സംസ്‌കാരം നടത്തി. ഭാര്യ: രാധ. മക്കൾ: രജത് (ന്യൂഡൽഹി), ഗ്രീഷ്മ (ബംഗളുരു). മരുമകൾ: അനുപമ രോഹിത് (ബംഗളൂരു ). എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |