തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ.സി ജോസഫ് എം.എൽ.എയുടെ വിമർശനം. ഉമ്മൻചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ.സി ജോസഫ് ഫേസ്ബുക്കിൽ പ്രതികരിച്ചു.'മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ? ദീർഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓഫീസും, വികസനം 'കൺസൾട്ടൻസിയുടെ' അഴിമതിയിൽ മുക്കിയ പിണറായി വിജയന്റെ ഓഫീസുമായി എന്ത് സാമ്യം?' എന്നും കെ.സി ജോസഫ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |