സുൽത്താൻ ബത്തേരി: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയെ കുടുംബപ്രശ്നം തീർക്കാൻ കൗൺസലിംഗിനെന്ന് പറഞ്ഞ് വിളിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഫാമിലി കൗൺസലർ കൂടിയായ വൈദികൻ അറസ്റ്റിലായി. മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി താളൂർ സ്വദേശി ഫാദർ ബാബു വർഗീസ് പൂക്കോട്ടിലിനെയാണ് കമ്പളക്കാട് സി.ഐ എം.വി.പളനി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മലങ്കര ഓർത്തഡോക്‌സ് സഭ ഇദ്ദേഹത്തെ പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും മാറ്റി നിറുത്തി. കേണിച്ചിറയിൽ ഇദ്ദേഹം തുടങ്ങിയ ഡി അഡിക്‌ഷൻ സെന്ററിന് സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |