വെനീസിലെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് സെന്റ് മാർക്‌സ് സ്‌ക്വയറും അവിടത്തെ പ്രാവുകളും. പക്ഷേ, വെനീസിലൂടെ യാത്രചെയ്യുമ്പോൾ ഈ പ്രാവിൻ കൂട്ടങ്ങളെയൊന്ന് തീറ്റിയേക്കാം എന്ന ചിന്തയെങ്ങാനും ഉണ്ടായാൽ സഞ്ചാരികൾ പെടും. കാരണം എണ്ണത്തിന്റെ പേരിൽ പ്രശസ്തമായ വെനീസിലെ പ്രാവ് കൂട്ടങ്ങൾക്ക് തീറ്റ നൽകുന്നത് ഇറ്റാലിയൻ നിയമപ്രകാരം വലിയ തുക പിഴയൊടുക്കേണ്ട കുറ്റമാണ്. ഇവിടെ നഗരത്തിലെ പ്രതിമകളിലും രൂപങ്ങളിലും കയറിയിരുന്ന് അവ നാശമാക്കുന്ന കാരണത്താലാണ് ഇങ്ങനെയൊരു നിയമം അധികൃതർ നടപ്പാക്കുന്നത്. €700 ( 59,719 ഇന്ത്യൻ രൂപ ) പിഴ കൊടുക്കേണ്ടി വരും. 2008ലാണ് ഈ നിയമം വെനീസിൽ നിലവിൽ വന്നത്. അതിനാൽ പ്രാവിന് തീറ്റ കൊടുക്കാൻ ഒരുങ്ങിയാൽ പോക്കറ്റിലെ കാശ് ചോരുമെന്ന് ഉറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |