മലയാളത്തിലും തമിഴിലും ബാലതാരമായി തിളങ്ങി നിൽക്കുന്ന അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. വാഴയിലകൊണ്ട് ഉടുപ്പ് ,വാഴപ്പോളയിൽ ബെൽറ്റ് , വാഴക്കൂമ്പ് കൊണ്ട് കീരീടം ...'ആഹാ അന്തസെന്ന് " ആരാധകർ ഒന്നടങ്കം പറയുന്നു. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബയിൽ ഒരു ചെറുവേഷം അവതരിപ്പിച്ചുകൊണ്ടാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, ദ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
തമിഴിൽ അജിത്തിനൊപ്പം എന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ ഹിറ്റു സിനിമകളിൽ അഭിനയിച്ച അനിഖ തമിഴകത്ത് തലപ്പൊണ്ണ് എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ െെവകാതെ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് അനിഖ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |