തിരുവനന്തപുരം : അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയെഴുതാൻ (നീറ്റ്) വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പരീക്ഷാ കേന്ദ്രങ്ങൾക്ക് വെളിയിൽ ആൾക്കൂട്ടം പാടില്ല. വാഹനങ്ങളിൽ എത്തുന്ന രക്ഷിതാക്കൾ പരീക്ഷ കഴിയും വരെ പുറത്തിറങ്ങരുത്.
പരീക്ഷയ്ക്കായി വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസം സമ്പർക്കവിലക്കിൽ കഴിയണം. ഇവരുടെ കൂടെ എത്തുന്ന രക്ഷിതാക്കൾക്കും ഇത് ബാധകമാണ്. വിദേശത്തുനിന്ന് എത്തുന്നവർക്ക് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നത് ഒഴിവാക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സമ്പർക്ക വിലക്കിലുള്ള വിദ്യാർത്ഥികൾക്കും, കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും രോഗലക്ഷണം ഉള്ളവർക്കും പ്രത്യേക മുറി സജ്ജീകരിക്കണം. പ്രത്യേക മുറികളിൽ പരീക്ഷയെഴുതുന്നവരുടെ ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക് കവറിൽ ശേഖരിക്കും. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |