തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിൽ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കൊവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം കേരള സർക്കാർ പുറത്തിറക്കി. പി.സി.ആർ, ആർ.ടി.പി.സി.ആർ ട്രൂനാറ്റ് ആൻറിജൻ പരിശോധനകൾ നടത്താം. ഇതിനായി തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുന്നയാൾ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റ്' നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നേരിട്ടെത്തി കൊവിഡ് പരിശോധന നടത്താനാകും. ഇതേയുടർന്ന് രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായ ചികിത്സ കൃത്യ സമയത്ത് ലഭ്യമാക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |