തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതരായ 2956 പട്ടികവർഗ കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭൂമി തയ്യാറായതായി മന്ത്രി എ.കെ.ബാലൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഭൂമി വിതരണം ചെയ്യാൻ ഇന്നലെ നടന്ന പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിലെ ജില്ലാ തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ തീരുമാനമായി.
നിക്ഷിപ്ത വനഭൂമി സർവേക്കുള്ള പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം ഊർജിതമാക്കും. 2018 ലെ പ്രളയത്തിൽ തകർന്ന 88 പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനം അടിയന്തിരമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.
മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത്കുമാർ, പട്ടികവർഗ വികസന ഡയറക്ടർ ഡോ. പി. പുകഴേന്തി, പട്ടികജാതി വികസന ഡയറക്ടർ പി. ഐ. ശ്രീവിദ്യ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |