ജെ. പശുപതി സംവിധാനം ചെയ്യുന്ന ഒമ്പതു കുഴി സമ്പത്ത് എന്ന തമിഴ് ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.പുതുമുഖം ബാലാജിയാണ് നായകൻ.അപ്പുകുട്ടി,വിശാലാക്ഷി,സാമി,വാസന്തി എന്നിവരാണ് മറ്റു താരങ്ങൾ. എയ്റ്റി ട്വന്റി പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത് കുമാർ ബാലു, ജി .കെ തിരുനവുക്കരശ് എന്നിവർചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാർ നിർവഹിക്കുന്നു. മുത്തുകുമാർ,കാർത്തിക് നിത എന്നിവരുടെ വരികൾക്ക് വി എ ചാർളി സംഗീതം പകരുന്നു.ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ത്രില്ലർ ചിത്രമാണ്ഒമ്പതു കുഴി സമ്പത്ത്. റീഗൽ ടാക്കീസ് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |