കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അഴിമതിയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം കൈയിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശ കാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ ഏല്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരത്തിനായി രോഷം കൊള്ളുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടത്തിപ്പിൽ വിദേശ സന്നദ്ധ സംഘടനകൾ മുതൽമുടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിച്ചോ എന്ന് സംസ്ഥാനം വ്യക്തമാക്കണം. സർക്കാർ എം.ഒ.യു പുറത്തു വിടാതിരുന്നത് ദുരൂഹമാണ്. പാവങ്ങളെ പറ്റിച്ച് അന്താരാഷ്ട്ര സ്വർണക്കടത്തുകാരെ സഹായിക്കുന്ന മുഖ്യമന്ത്രി രാജിവച്ചേ പറ്റൂ. മന്ത്രി കെ.ടി. ജലീൽ ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറെ ഉപയോഗിച്ചാണ് കടത്ത് നടത്തിയത്. പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ ബി.ജെ.പി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി 23 ന് തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |