ഓണക്കാലത്ത് താരപ്പകിട്ടാർന്ന വിഭവ സമൃദ്ധമായ സദ്യയാണ് കൗമുദി ടി.വി പ്രേക്ഷകർക്കായി ഒരുക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദറും അഭിനേത്രി സ്വാസികയുമാണ് താളം മേളം പൊന്നോണം എന്ന് പേരിട്ടിരിക്കുന്ന കൗമുദി ടി.വിയുടെ ഓണപ്പരിപാടികളുടെ ബ്രാൻഡ് അംബാസിഡർമാർ.ഗോപി സുന്ദറുമായുള്ള അഭിമുഖം മ്യൂസിക്ക് ആൻഡ് മീ, കൈതപ്രത്തിന്റെ അഭിമുഖം സംഗീതമേ ജീവിതം, കോമഡി പരിപാടിയായ ഒരു ക്വാറന്റൈൻ ഓണം, മല്ലികാ സുകുമാരൻ അതിഥിയായെത്തുന്ന താരപ്പകിട്ട്, ഗോവിന്ദ് പത്മസൂര്യയുടെ അഭിമുഖം ഹാപ്പി വിത്ത് ജി.പി, ഷൈൻ ടോം ചാക്കോയുടെ അഭിമുഖം ഒരു ഷൈനിംഗ് ഓണം, ശ്വേതാ മേനോന്റെ അഭിമുഖം ഓണം പൂരം, ബീനാ ആന്റണിയുടെ അഭിമുഖം ഒരു ഹിന്ദുസ്ഥാനി ഓണം, വിനു മോഹന്റെ അഭിമുഖം നേരും നിറവും പിന്നെ ഞാനും, അപർണാ ബാലമുരളിയുടെ അഭിമുഖം അനുപമം അപർണ്ണ, അനൂപ് മേനോനുമായുള്ള അഭിമുഖം എന്നിവയാണ്. തിരുവോണ ദിവസം കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ചിലത്.
ഉത്രാട ദിനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗവും ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ അതിഥിയായെത്തുന്ന സ്ട്രെയിറ്റ് ലൈൻ അഭിമുഖം,ടിനി ടോം, ജിത്തു ജോസഫ്, നിഷാ ശാരംഗ്, നന്ദു, പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി. സുധാകരൻ, സ്വാസിക, മേജർ രവി, മെറീന മൈക്കിൾ, കെ.എസ്. പ്രസാദ് എന്നിവരുമായുള്ള അഭിമുഖങ്ങളും കൗമുദി ടി.വി. സംപ്രേഷണം ചെയ്യും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും പങ്കെടുക്കുന്ന പ്രത്യേക അഭിമുഖം ചിങ്ങനിലാവിൽ വെള്ളാപ്പള്ളി ചതയദിനത്തിൽ രാവിലെ പത്തുമണിക്ക് സംപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |