നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമിട്ട്, ലണ്ടനിൽ നിന്ന് എയർ ഇന്ത്യയുടെ എ.ഐ 1186 വിമാനം ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തി. 130 യാത്രികരുമായി പുലർച്ചെ 3.28ന് എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. പ്രവാസികളുടെ ദീർഘകാല ആവശ്യമാണ് ഈ സർവീസോടെ പൂവണിയുന്നത്. രാവിലെ 6.30ന് 229 യാത്രികരുമായി വിമാനം തിരിച്ചുപോയി.
നേരിട്ടുള്ള സർവീസുകൾക്ക് ഒരു വർഷത്തേക്ക് സിയാൽ ലാൻഡിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ഫീ ഒഴിവാക്കുന്നതോടെ യൂറോപ്പിൽ നിന്നും മറ്റും നേരിട്ടുള്ള കൂടുതൽ സർവീസുകളെ ആകർഷിക്കാം. ടിക്കറ്റ് ചാർജ് കുറയാനും ഇതു സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |