വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം കലുങ്കിൻ മുഖം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ കലുങ്കിൻ മുഖം യൂണിറ്ര് പ്രസിഡന്റുമാണ്. പ്രതികൾ കോൺഗ്രസിന്റെ സജീവപ്രവർത്തകരാണെങ്കിലും ഭാരവാഹിത്വമുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 11.30 ഒാടെ വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനിലായിരുന്നു സംഭവം. വെമ്പായത്തുനിന്നും തേമ്പാമൂട്ടിലുള്ള വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു ഹഖ് മുഹമ്മദും മിഥിലാജും ഷെഹിനും. മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം ഹഖിനെയും മിഥിലാജിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാരകമായി വെട്ടും കുത്തുമേറ്റ ഹഖ് മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസാരപരിക്കുകളോടെ രക്ഷപ്പെട്ട ഷെഹിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടക്കി. വടിവാളും കമ്പിയും ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |