തിരുവനന്തപുരം: മരണങ്ങളെ ആഘോഷമാക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിടണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തിൽ കോൺഗ്രസിന് വിശ്വാസമില്ല. രക്തസാക്ഷികളുടെ പേരിൽ പാർട്ടി ഫണ്ട് പിരിക്കുന്നതിലാണ് സി.പി.എമ്മിന് താത്പര്യം. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാനാണ് ശ്രമം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. രണ്ട് സംഘങ്ങൾ നടത്തിയ അക്രമമാണ് വെഞ്ഞാറമൂട്ടിൽ കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി കോൺഗ്രസിന് ബന്ധമില്ല.
കൊലപാതകികളെ സംരക്ഷിക്കുന്ന
പാർട്ടിയല്ല: ചെന്നിത്തല
വെഞ്ഞാറമൂട് കേസിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തെ രാഷ്ട്രീയായുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്. അക്രമികളെ നിലയ്ക്കു നിറുത്താൻ സി.പി.എം തയ്യാറാകണം.
സി.പി.എമ്മിന്റെ അക്രമങ്ങൾക്ക്
ഏകീകൃതസ്വഭാവം: ഉമ്മൻചാണ്ടി
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവിൽ സി.പി.എം സംസ്ഥാനവ്യാപകമായി നടത്തുന്ന അക്രമങ്ങൾക്ക് ഏകീകൃതസ്വഭാവമുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ആരുടെയോ ആഹ്വാനപ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |