സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. കഴിഞ്ഞയാഴ്ച ഇരിങ്ങാലക്കുടയിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയുമായിരുന്നു വിവാഹമെന്നും താരം കൂട്ടിച്ചേർത്തു. ബാംഗളൂരുവിൽ ജോലി ചെയ്യുകയാണ് റജീന. പത്തുവർഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |