കൊച്ചി:സമഗ്രശിക്ഷ കേരളം ജില്ലയിൽ ഈ അദ്ധ്യയന വർഷം 52.59 കോടിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തും. കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി ഇത്തവണ 56.94 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ഇങ്ങിനെ കണ്ടെത്തിയ 949 കുട്ടികൾക്കായി ജില്ലയിൽ 30 പഠനകേന്ദ്രങ്ങളും അനുവദിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പദ്ധതികൾക്കാണ് കൂടുതൽ ഫണ്ട്. 1.39കോടി മാറ്റി വച്ചു.
വി.എച്ച്.എസ്.ഇയ്ക്ക് 119 ലക്ഷം രൂപ വകയിരുത്തി.
# നടപ്പാക്കുന്ന പദ്ധതികൾ
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം - 97.05
സൗജന്യ യൂണിഫോം -215.95
സൗജന്യ പാഠപുസ്തകം -504.55
എസ്.എം.സി, എസ്.ഡി.എം.സി പരിശീലനം - 11.49
പഠനത്തിന്റെ ഗുണനിലവാരം ഉയർത്തൽ -172.50
നൂതന പ്രവർത്തനങ്ങൾ -101.61
മീഡിയ കമ്യൂണിറ്റി മൊബലൈസേഷൻ -5.74
കുട്ടികളെ അക്ഷരങ്ങളും കണക്കും പഠിപ്പിക്കുന്ന പദ്ധതി -200.17
പഠനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ -30.88
വാർഷിക ഗ്രാന്റ് -153.75
ലൈബ്രറി -35.36
രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ -56.49
പ്രീ പ്രൈമറി തല പിന്തുണ -61.88
അദ്ധ്യാപക പരിശീലനം -55.27
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം - 34.47
തുല്യതയ്ക്കായുള്ള പ്രത്യേക പദ്ധതി - 10.3
പ്രോഗ്രാം മാനേജ്‌മെന്റ് -173. 81
അദ്ധ്യാപകർക്കുള്ള പരിശീലന പദ്ധതി -186.88
# മാർച്ചിൽ പൂർത്തിയാക്കും
2021 മാർച്ച് 30നുള്ളിൽ ഈ പദ്ധതികൾ പൂർത്തിയാക്കണം. സമയകുറവുള്ളതിനാൽ പദ്ധതികൾ ദ്രുതഗതിയിൽ നടപ്പിലാക്കാനുള്ള ഊർജിതശ്രമങ്ങൾ ആരംഭിച്ചതായി സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്ട് ഓഫീസർ ഉഷാ മാനാട്ട് പറഞ്ഞു. 93 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് 52.59 കോടി അനുവദിച്ചത്. 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |