കണ്ണൂർ: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. കൊല്ലപ്പെട്ടവരുടെ കൈയിലുണ്ടായിരുന്ന വാൾ ഉത്രാടക്കൊല വെട്ടാൻ കരുതിയതാണോ എന്നാണു മുരളീധരന്റെ ചോദ്യം.
വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കും. കേസ് കോടതിയുടെ മേൽനോട്ടത്തിലോ സി. ബി.ഐയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മുരളീധരൻ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |