സൂപ്പർഹിറ്റായ സമ്മർ ഇൻ ബത്ലഹേം റിലീസായതിന്റെ 22-ാം വർഷത്തിൽ സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥാകൃത്തിന്റെയല്ല നിർമ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത്.
രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ച ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ ഹേമന്താണ്.രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രനാണ്.ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന മാർട്ടിൻ പ്രക്കാട്ടിന്റെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് ചിത്രം കൊവിഡ് - 19 മഹാമാരി കാരണം ഷൂട്ടിംഗ് നിറുത്തിവച്ചിരിക്കുകയാണ്.
സമ്മർ ഇൻ ബത് ലേഹം കൂടാതെ സിബിമലയിൽ സംവിധാനം ചെയ്ത ഉസ്താദ്, മായാമയൂരം എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ചതും രഞ്ജിത്താണ്. ഷാജി െെകലാസുമായി ചേർന്ന് കൺട്രി ടാക്കീസിന്റെ ബാനറിൽ ഉസ്താദ് നിർമ്മിച്ചതും രഞ്ജിത്താണ്. അനൂപ് മേനോൻ സംവിധായകനാകുന്ന കിംഗ് ഫിഷിൽ ദശരഥവർമ്മയെന്ന നായക തുല്യമായ കഥാപാത്രം അവതരിപ്പിക്കുന്ന രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |