ന്യൂഡൽഹി: കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കും. ഇതുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 64 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കൊവിഡ് സാഹചര്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ മാറ്റിവച്ചതാണ് ഈ തിരഞ്ഞെടുപ്പുകൾ.തിരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കും.നവംബർ29നാണ്ബീഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്.ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച വിജയൻപിള്ള 2020 മാർച്ച് എട്ടിനാണ് അന്തരിച്ചത്.എൻ.സി.പി സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചത് 2019 ഡിസംബർ 20നാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |