തിരുവനന്തപുരം: ഭരണപരാജയം,അഴിമതി,സ്വർണ്ണക്കള്ളക്കടത്ത്,മയക്കുമരുന്ന് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ കാലാപം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. അതിന്റെ ഭാഗമായാണ് സി.പി.എം ബോംബ് നിർമ്മാണം തകൃതിയായി നടത്തുന്നത്.
മുഖ്യമന്ത്രിയുടേയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും തട്ടകവും സി.പി.എമ്മിന്റെ ശക്തികേന്ദ്രവുമായ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത് അതിന് തെളിവാണ്. ഗുരുതരമായി പരിക്കേറ്റ് മൂന്ന് പേർ ആശുപത്രിയിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ചു ദിവസങ്ങളായി സി.പി.എം സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഇതെല്ലാം ആസൂത്രിതമായിട്ടാണ് സി.പി.എം നടത്തുന്നത്. ഇതിനെല്ലാം ആഭ്യന്തരമന്ത്രിയുടെ മൗനാനുവാദമുണ്ട്. ആളെ കൊല്ലുന്ന പാർട്ടിയാണ് സി.പി.എം. അതാണ് അവരുടെ പാരമ്പര്യവും.
നിയമനടപടി സ്വീകരിക്കുന്നതിൽ പൊലീസ് സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |