ബിരുദ പ്രവേശനം: തെറ്റുതിരുത്താം
ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഏഴുവരെ സൗകര്യം. അപേക്ഷകർക്ക് പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, രജിസ്റ്റർ നമ്പർ എന്നിവ തിരുത്തുവാൻ സാധിക്കില്ല.ഒന്നാം അലോട്ട്മെന്റ് 14ന് പ്രസിദ്ധീകരിക്കും.