ധാരാളം ആരോഗ്യവശങ്ങളുള്ള ചെറുപയർ സൂപ്പിനെക്കുറിച്ച് അറിയാം. മാംഗനീസ്, പൊട്ടാസ്യം, ഫോളേറ്റ്, കോപ്പർ, വിറ്റാമിൻ ബി, കെ, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ ചെറുപയർ സൂപ്പിലുണ്ട്. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി നൽകുകയും ശ്വേതരക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ഭാരം നിയന്ത്രിക്കാൻ ഉത്തമമായ വഴിയാണ് കുറഞ്ഞ കലോറിയും കൂടുതൽ പ്രോട്ടീനും അടങ്ങിയതാണ് ചെറുപയർ സൂപ്പ്. മുളപ്പിച്ച ചെറുപയർ സൂപ്പാക്കി കുടിക്കുന്നത് രക്തധമനിയിലെ അമിത കൊളസ്‌ട്രോളിനെ നശിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ധാരാളം നാരുകൾ ഉള്ളതിനാൽ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി കാൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |