തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ വി. നൗഫലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി 108ന്റെ നടത്തിപ്പുകാരായ ജി.വി.കെ അറിയിച്ചു. മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ആംബുലൻസ് ദുരുപയോഗം ചെയ്തതിന് നൗഫലിനെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംത്തിട്ട ജില്ലാ പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തി.
2014-15ൽ ആലപ്പുഴയിൽ 108 ആംബുലൻസിൽ ജോലി ചെയ്ത മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റില്ലാതെ നൗഫലിനെ ജോലിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കനിവ് 108 ആംബുലൻസിലെ മുഴുവൻ ജീവനക്കാരും ഉടൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |