തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് അതിക്രൂരമായാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസിന്റെ എഫ്.ഐ.ആർ. ഈ മാസം മൂന്നിന് ഉച്ചയ്ക്ക് ഒരു മണിയോടെ ഭരതന്നൂരിലുള്ള ജെ.എച്ച്.ഐയുടെ വാടക വീട്ടിലെത്തിയ സ്ത്രീയെ അകത്തേക്കു വരാൻ ആവശ്യപ്പെട്ടു. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചപോലെ വലതു പിടലിയിൽ അടിച്ചു നിലത്തിട്ട ശേഷം കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ടായിരുന്നു പീഡനമെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഒച്ചവയ്ക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. ബലപ്രയോഗം നടത്താതിരിക്കാൻ കൈകൾ പിറകിൽ കെട്ടിയിട്ടു. വായിലെ തോർത്ത് മാറ്റിയ ശേഷം ശബ്ദമുയർത്തിയാൽ ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണപ്പെടുത്തി. തുടർന്ന് ഒരു രാത്രി മുഴുവൻ പലവട്ടം ലൈംഗികമായി വേട്ടയാടി. പിറ്റേദിവസം രാവിലെ 8.30നു ശേഷമാണ് വിട്ടയച്ചതെന്നും സ്ത്രീ പൊലീസിന് മൊഴിനൽകി. രാവിലെ അവശയായി വെള്ളറടയിലെ ബന്ധുവീട്ടിലെത്തിയ സ്ത്രീയോട് മറ്റുള്ളവർ കാര്യം തിരക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എ.സ്‌പിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |