പുരം: വീട്ടിലേക്കൊതുങ്ങിയ കുഞ്ഞാഘോഷത്തിൽ അഭിനയ സൂര്യൻ മമ്മൂട്ടി കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ മധുരം നുകർന്നു. അതിന് സാക്ഷിയായി ലക്ഷക്കണക്കിന് മലയാളി മനസുകളുമെത്തി. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയാണ് പ്രിയ താരത്തിന്റെ 69-ാം പിറന്നാൾ ആരാധകർ ആഘോഷിച്ചത്.
അതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ നിറഞ്ഞു. മോഹൻലാൽ മുതൽ മകൻ ദുൽഖർ സൽമാൻ വരെ സമൂഹമാദ്ധ്യമത്തിൽ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നു. 'എല്ലാവർക്കുമായി ഈ കേക്ക് ഷെയർ ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെ വൈകിട്ട് നാലിന് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ടൊവീനോയാണ് ആദ്യ കമന്റിട്ടത്. രണ്ടു മണിക്കൂറിനുള്ളിൽ ലൈക്കടിച്ചത് 3.13 ലക്ഷം പേർ.
കെട്ടിപ്പിടിച്ച് വാപ്പിച്ചിയുടെ കവിളിൽ കൊടുത്ത പൊന്നുമ്മയായിരുന്നു ദുൽഖറിന്റെ പിറന്നാൾ സമ്മാനം. ഈ ചിത്രമാണ് കുറിപ്പിനൊപ്പം ദുൽഖർ പങ്കുവച്ചത്.
'വാപ്പിച്ചിയുടെ നിലവാരത്തിലേക്ക്, പ്രതീക്ഷയിലേക്ക് ഉയർന്ന് ജീവിക്കാനാണ് ഓരോ ദിവസവും ഞാൻ ശ്രമിക്കുന്നത്. നമുക്കെല്ലാം ഈ സമയത്ത് ഒന്നിച്ചിരിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. മറിയത്തിനൊപ്പം വാപ്പിച്ചിയെ കാണുന്നത് പോലെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. ഹാപ്പി ഹാപ്പി ബർത്ത്‌ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതൽ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്‌നേഹം".- ഇതായിരുന്നു ദുൽഖറിന്റെ കുറിപ്പ്.
മനോഹരമായ സിനിമാമേഖലയിൽ മമ്മൂട്ടിയുടെ സഹപ്രവർത്തകനായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ചിരഞ്ജീവി കുറിച്ചു. വർഷങ്ങളായുള്ള അഭിനയം സിനിമാപ്രേമികൾക്ക് ഒരു നിധിയാണ്. അവർ അതിൽ ആഹ്ളാദിക്കുകയും കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു. നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പോലെ ഇനിയും തുടരട്ടെയെന്നാണ് ചിരഞ്ജീവി കുറിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സിനിമാ പ്രവർത്തകരും ഫേസ്ബുക്കിൽ മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങൾ ഷെയർചെയ്ത് കുറിപ്പുകളിട്ടു.
ട്വിറ്ററിൽ മമ്മൂട്ടിക്ക് റെക്കാഡ്
തിരുവനന്തപുരം: മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ട്വിറ്ററിൽ ചരിത്രം കുറിച്ച് ആരാധകർ. മോഹൻലാൽ ഫാൻസ് നേടിയ 4.9 ദശലക്ഷം ട്വീറ്റ് എന്ന റെക്കാഡാണ് മറികടന്നത്. 10.17 ദശലക്ഷം ട്വീറ്റുകളാണ് മമ്മൂട്ടി ആരാധകർ തീർത്തത്. മലയാളത്തിൽ 5 ദശലക്ഷം മുതൽ 10 ദശലക്ഷ വരെ ട്വീറ്റ് ചെയ്യപ്പെട്ട ആദ്യത്തെ ടാഗ് എന്ന നേട്ടവും സ്വന്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |