തൃശൂർ: സ്വർണക്കടത്ത് കേസിൽ വിയ്യൂർ ജയിലിലുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ജയിലിലെ ഡോക്ടർ പരിശോധിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നെഞ്ചുവേദന സാരമുള്ളതല്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. മെഡിക്കൽ കോളേജിൽ വനിതകളായ പ്രതികളെ പ്രവേശിപ്പിക്കുന്ന 16 ാം വാർഡിലെ മെഡിസിൻ യൂണിറ്റിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സ്വപ്നയെയും റമീസ്, സന്ദീപ് എന്നിവരുൾപ്പെടെ എട്ട് പേരെ വിയ്യൂരിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |