തൃശൂർ: അടിസ്ഥാനവും തെളിവുമില്ലാത്ത, നട്ടാൽ കുരുക്കാത്ത നുണയാണ് ഫ്ളാറ്റ് നിർമാണത്തിനെതിരെ എം.എൽ.എ ദിവസവും വാർത്താ സമ്മേളനത്തിലും ചാനൽ ചർച്ചകളിലും പറയുന്നതെന്ന് മന്ത്രി ഏ.സി മൊയ്തീൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. നൂറുവട്ടം ആണയിട്ടാൽ വസ്തുതയാകുമോ? സഹപ്രവർത്തകർ പോലും എം.എൽ.എയോട് യോജിക്കാത്തതിനാലാണ് നിയമസഭാ സമ്മേളനത്തിൽ ഇത് ഉന്നയിക്കാൻ അവസരം കൊടുക്കാതിരുന്നതും മറ്റാരും ഏറ്റെടുക്കാതിരുന്നതും. ലൈഫ് മിഷനിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ല. എത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും മൊയ്തീൻ പറഞ്ഞു. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നതിനെതിരെ എം.എൽ.എക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |