'മഞ്ജു നിങ്ങളിത് എന്തിനുള്ള പുറപ്പാടാണ്...മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ...? "ഈ ചോദ്യത്തിന് മഞ്ജു ഒരു ചിരി കൊണ്ട് ഉത്തരം നൽകുമെന്ന് ഉറപ്പാണ്. ഇത്ര സിംപിളായി ഒരാൾക്ക് എങ്ങനെയാണ് ഇത്രയും സുന്ദരിയായിരിക്കാൻ കഴിയുന്നത്.ഒരോ പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന സൗന്ദര്യം.നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ സിനിമ മാറി,നായികമാർ മാറി ,സങ്കേതികതയും മാറി. എന്നാൽ ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചത് മഞ്ജു എന്ന നടിയുടെ അഭിനയത്തോടുള്ള അർപ്പണബോധവും ആരും കൊതിക്കുന്ന സൗന്ദര്യവുമാണ്.മഞ്ജു എങ്ങോട്ടു തിരിഞ്ഞാലും ഇപ്പോൾ വൈറലാണ്. മലയാളത്തിന്റെ പുതിയ നായികമാർ ചെറിയ അസൂയയോടെയാണ് മഞ്ജുവിന്റെ സ്റ്റൈലും സൗന്ദര്യവും നോക്കികാണുന്നത്.ഇവിടെ എന്ത് ട്രെൻഡ് വന്നാലും മഞ്ജുവിന് മഞ്ജുവിന്റേതായൊരു സ്റ്റൈലുണ്ട്. ആ സ്റ്റൈൽ പിന്നീട് പലരും അനുകരിക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.
പൊതുപരിപാടികളിൽ സിംപിളായ വസ്ത്രങ്ങളാണ് പൊതുവെ മഞ്ജു ധരിക്കാറുള്ളത്.ഒരിക്കൽ ഒരു അവതാരക മഞ്ജുവിനോട് പറയുകയുണ്ടായി ' എന്ത് വലിയ പരിപാടികൾ വന്നാലും ഞങ്ങളെല്ലാം ഹെവി കോസ്റ്റ്യുമെല്ലാം ഇട്ട് ഫുൾ മേക്കപ്പിൽ വരും. ഞങ്ങൾ വലിയ പ്രൗഢിയിൽ നിൽക്കുമ്പോഴായിരിക്കും മഞ്ജു ചേച്ചി സിംപിളായ കോട്ടൺ കുർത്തയും ഒരു കുഞ്ഞു പൊട്ടെല്ലാം വച്ച് വേദിയിലേക്ക് വരുക. പിന്നെ ഞങ്ങൾ ഒരുങ്ങി വന്നതൊക്കെ വെറുതെയാവും' ഇത് കേട്ടതും ചിരിച്ചുകൊണ്ട് മഞ്ജു ഇങ്ങനെ പറഞ്ഞു "എനിക്ക് കൂടുതൽ സ്യൂട്ടാവുന്ന ഡ്രസ്സുകളാണ് ഞാൻ ധരിക്കാറുള്ളത്.പൊതുവെ സിംപിൾ ഡ്രസ്സുകളാണിഷ്ടം.ഇത് പറയുമ്പോഴും മഞ്ജുവിന്റെ മുഖത്ത് നിന്നു കണ്ണെടുക്കാതെ നോക്കിനിന്നു ആ അവതാരക.
മഞ്ജുവിന് വേണ്ടി പ്രാണ (പൂർണിമ ഇന്ദ്രജിത്തിന്റെ സംരഭം )ഒരുക്കി കൊടുത്ത നേവി ബ്ലൂവിൽ ഗോൾഡ് വർക്ക് വരുന്ന സിംപിൾ പാർട്ടി വെയർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു.മഞ്ജുവിന്റെ ഉറ്റ സുഹൃത്തായ ഗീതു (ഗീതു മോഹൻദാസ് )ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം 'മൂത്തോൻ"മുംബൈയിൽ വച്ച് പ്രദർശനം നടത്തിയിരുന്നു. ആ പരിപാടിയിലായിരുന്നു പൂർണിമ ഒരുക്കിയ നേവി ബ്ലൂ കോസ്റ്റ്യുമിൽ മഞ്ജു തിളങ്ങിയത്.പ്രാണയ്ക്ക് പുറമെ ജുഗൽബന്ദിയും (ബോട്ടിക്) മഞ്ജുവിന് വേണ്ടി സിംപിൾ കുർത്ത തയ്യാറാക്കി കൊടുക്കാറുണ്ട്. നേരത്തെ ഇരുന്നതിനേക്കാൾ സ്ലിമ്മായി മുടി ഷോൾഡർ വലുപ്പത്തിൽ ലെയർ ചെയ്ത് മുടിയിൽ ഗോൾഡും റെഡും മിക്സഡ് ആയ ഹെയർ കളറുമാണ് മഞ്ജുവിന്റെ പുതിയ ഹെയർസ്റ്റൈൽ .ലെംഗ്തി ടൈപ്പ് കുർത്തകളാണ് അധികവും മഞ്ജു ഇടാറുള്ളത് . ഫുൾ സ്ലീവോ അല്ലെങ്കിൽ ത്രീ ഫോർത്ത് സ്ലീവോ ആയിരിക്കും. ഡാർക്ക് സിംഗിൾ കളറിൽ കഴുത്തിനോട് ചേർന്ന് സിംപിളായി ത്രെഡ് വർക്കുകളുള്ള പറ്റേണിലുള്ള കുർത്തകളാണ് അധികവും ഇടാറുള്ളത് . ജുഗൽബന്ദി മഞ്ജുവിന് കലംങ്കരി കുർത്തകൾ ചെയ്തു കൊടുത്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈയിടയ്ക്ക് കോളേജ് പരിപാടിയിൽ പങ്കെടുക്കാൻ പോയ മഞ്ജു സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ആ പരിപാടിയിൽ ഇട്ട ബ്ലാക്ക് കുർത്തയിലും താരം ഏറെ സുന്ദരിയായിരുന്നു.
മഞ്ഞയിൽ അതി മനോഹരിയായി ഒരു അവാർഡ് െെനറ്റിൽ പങ്കെടുത്ത മഞ്ജുവിന്റെ ഫോട്ടോ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സൂര്യൻ ഉദിച്ചു ഉയരുന്ന സൗന്ദര്യം പോലെയെന്ന് ആ ചിത്രത്തിന് താഴെ ആരാധകർ പറഞ്ഞു. ഡ്രസ്സിന് അനുസരിച്ച് സിംപിൾ ആഭരണങ്ങളാണ് താരം ഇടാറുള്ളത്. മാല ഇടുന്നത് വളരെ കുറവാണ്.സിംപിൾ കമ്മലുകളാണ് എപ്പോഴും ധരിക്കുന്നത്. ലൈറ്റ് ഷെഡിലുള്ള ലിപ്സ്റ്റിക്കും ഒരു ചെറിയ പൊട്ടുമാണ് മുഖത്ത് ആകെയുള്ള അലങ്കാരം. മഞ്ജു നിർമ്മിക്കുന്ന ചിത്രം ലളിതം സുന്ദരത്തിന്റെ പൂജയ്ക്ക് താരം എത്തിയപ്പോൾ ധരിച്ചിരുന്ന പിങ്ക് ചുരിദാർ ഏറെ വൈറലായിരുന്നു. വലിയ ഫ്ളവർ പ്രിന്റുകളുള്ള പിങ്ക് ഡ്രസിലും താരം വിസ്മയമായി തോന്നി.ഡാർക്ക് ഗ്രീൻ കുർത്ത ,റോസ് കുർത്ത ,ലൈറ്റ് ബ്ലൂ ,വൈറ്റ് അങ്ങനെ തുടങ്ങി മഞ്ജു ഇപ്പോൾ എന്തു ധരിച്ചാലും മഞ്ജുവിന്റേതായ ഒരു സ്റ്റൈൽ അതിലെല്ലാം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |