തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷ കമ്മിഷണർ അറിയിച്ചു.
https://digilocker.gov.in ലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയത ശേഷം 'get more new' ബട്ടൺ ക്ലിക്ക് ചെയ്യണം. ശേഷം 'education' എന്ന സെക്ഷനിൽ നിന്ന 'Board of Pblicexamination Kerala' തിരഞ്ഞെടുക്കുക.
തുടർന്ന് 'Class X School Leaving Certificate' തിരഞ്ഞെടുത്ത് വർഷവും രജിസറ്റർ നമ്പറും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. സംശയങ്ങൾക്ക് ഐ.ടി മിഷന്റെ സിറ്റിസൺ കോൾ സെന്ററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471 233 5523 (മറ്റ് നെറ്റ്‌വർക്കുകൾ) എന്നീ നമ്പറുകളിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |