തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ മൊഴി സി.ബി.ഐ 17ന് രേഖപ്പെടുത്തും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബാലഭാസ്‌കറിനെ കാണാൻ സ്റ്റീഫൻ എത്തിയിരുന്നതായി ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സി.ബി.ഐക്കു മൊഴി നൽകിയിരുന്നു. ഇരുവരും ചേർന്ന് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |