തിരുവനന്തപുരം: പ്ലാൻഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികൾ ഇന്ന് രാവിലെ 10 മുതൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |